Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Created A Mega Map

Wayanad

കാ​ഴ്ചാപ​രി​മ​ിതി​യിലും അ​ഭി​ന​ന്ദ് കൃ​ഷ്ണ നി​ര്‍​മി​ച്ച​ത് ഇ​ന്ത്യ​യു​ടെ മെ​ഗാ ഭൂ​പ​ടം

കേ​ണി​ച്ചി​റ: ഒ​രു​പ്ര​തി​ഭ​യെ സം​ബ​ന്ധി​ച്ചോ​ളം വൈ​ക​ല്യ​ങ്ങ​ള്‍ ഒ​രു ത​ട​സ​മ​ല്ല.
40 ശ​ത​മാ​ന​ത്തോ​ളം കാ​ഴ്ച വൈ​ക​ല്യ​മു​ള്ള അ​ഭി​ന​ന്ദ് കൃ​ഷ്ണ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ള്‍ പൂ​ര്‍​ണ കാ​ഴ്ച​യു​ള്ള​വ​ര്‍​ക്കു​പോ​ലും ചെ​യ്യാ​ന്‍ സാ​ധി​ക്കാ​ത്ത​താ​ണ്. പൂ​താ​ടി ശ്രീ​നാ​രാ​യ​ണ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യാ​യ അ​ഭി​ന​ന്ദ് കൃ​ഷ്ണ നി​ര്‍​മി​ച്ച ഇ​ന്ത്യ​യു​ടെ മെ​ഗാ ഭൂ​പ​ടം ഇ​പ്പോ​ള്‍ വ​ന്‍ ജ​ന​ശ്ര​ദ്ധ ആ​ക​ര്‍​ഷി​ച്ചി​രി​ക്ക​യാ​ണ്.

ഇ​ന്ത്യ​യു​ടെ ഭൂ​പ​ടം നി​ര്‍​മി​ക്കാ​നാ​യി 36 ചാ​ര്‍​ട്ട് പേ​പ്പ​റു​ക​ള്‍ കൂ​ട്ടി​യോ​ജി​പ്പി​ച്ച് അ​ഭി​ന​ന്ദ് കൃ​ഷ്ണ വ​ര​ച്ചെ​ടു​ത്ത​തി​ന്‍റെ നീ​ളം 4.21 മീ​റ്റ​റും വീ​തി 3.21 മീ​റ്റ​റും. അ​ത് സ്വ​ന്ത​മാ​യി ലാ​മി​നേ​ഷ​നും ചെ​യ്തു അ​ഭി​ന​ന്ദ്. ഒ​രു​മാ​സം കൊ​ണ്ടാ​ണ് അ​ഭി​ന​ന്ദ് കൃ​ഷ്ണ ഈ ​ഇ​ന്ത്യ​യു​ടെ ഭൂ​പ​ടം ത​യാ​റാ​ക്കി​യ​ത്. ഇ​തി​ല്‍ ഓ​രോ സ്ഥ​ല​വും വ​ള​രെ കൃ​ത്യ​മാ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഓ​രോ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും പ്ര​ത്യേ​ക​ത​ക​ളും അ​വി​ടെ സം​സാ​രി​ക്കു​ന്ന ഭാ​ഷ​യും സം​സ്‌​കാ​ര​വും തു​ട​ങ്ങി​യ​വ​യെ​ല്ലാം അ​ഭി​ന​ന്ദ് കൃ​ഷ്ണ​യ്ക്ക് അ​റി​യാം. ത​ന്‍റെ കാ​ഴ്ച​പ​രി​മി​തി​യെ ത​ര​ണം ചെ​യ്തു​കൊ​ണ്ട് സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​വേ​ദി​ക​ളി​ല്‍ ചി​ത്ര​ര​ച​ന, കാ​ര്‍​ട്ടൂ​ണ്‍, പോ​സ്റ്റ​ര്‍ ര​ച​ന, തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ജി​ല്ല​യി​ല്‍ എ ​ഗ്രേ​ഡും സം​സ്ഥാ​ന​ത​ല​ത്തി​ല്‍ പോ​സ്റ്റ​ര്‍ ര​ച​ന​യി​ല്‍ എ ​ഗ്ര​ഡും അ​ട​ക്ക​മു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ ഈ ​കൊ​ച്ചു മി​ടു​ക്ക​ന്‍ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

ചി​ത്ര​ര​ച​ന​യോ​ടൊ​പ്പം നി​ര​വ​ധി ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളും അ​ഭി​ന​ന്ദ് കൃ​ഷ്ണ നി​ര്‍​മി​ച്ചി​ട്ടു​ണ്ട്. മാ​താ​പി​താ​ക്ക​ളു​ടേ​യും സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രാ​യ സു​നി​ല്‍, ദീ​പ എ​ന്നി​വ​രു​ടെ​യും മ​റ്റ് അ​ധ്യാ​പ​ക​രു​ടെ​യും പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും അ​ഭി​ന​ന്ദ് കൃ​ഷ്ണ​യ്ക്കു​ണ്ട്. ഇ​നി​യും കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്നു. ക​ണി​യാ​മ്പ​റ്റ കൊ​ച്ചി​പാ​റ ബാ​ബു​രാ​ജി​ന്‍റെ​യും ജ്യോ​തി​യു​ടെ​യും മ​ക​നാ​ണ് അ​ഭി​ന​ന്ദ് കൃ​ഷ്ണ.

Latest News

Corehub Up